ദുബായി: നൂറിലധികം ഇന്ത്യന്‍-എമിറേറ്റി ജീവനക്കാര്‍ ചേര്‍ന്ന് ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വ്യത്യസ്തമായ ചുറ്റുപാടുകളില്‍ നിന്നുള്ള ജീവനക്കാര്‍ ചേര്‍ന്ന് ദുബായിലെ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിനരികില്‍ 68-ന്റെ ആകൃതിയില്‍ അണിനിരന്നായിരുന്നു ആഘോഷം.
ഇന്ത്യയുടെ ഈ പ്രത്യേക ദിനം സവിശേഷമായ രീതിയില്‍ ആഘോഷിക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എമിറേറ്റ്സ് കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് (വെസ്റ്റ് ഏഷ്യ & ഇന്ത്യന്‍ ഓഷ്യന്‍) സീനിയര്‍ വൈസ് പ്രസിഡന്റ് അഹ്മ്മദ് ഖൂരി പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വീടാണ് യുഎഇ. അവര്‍ രാജ്യത്തിന്റെ ചരിത്രത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമാണ്. എമിറേറ്റ്സിന്റെ വിവിധ വിഭാഗങ്ങളില്‍ ജോലി നോക്കുന്നവര്‍ യുഎഇ, ഇന്ത്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് ഖൂരി ചൂണ്ടിക്കാട്ടി.
1985-ല്‍ ആദ്യമായി ദല്‍ഹിയില്‍ ആദ്യത്തെ എമിറേറ്റ്സ് ഓപ്പറേഷന് തുടങ്ങിയ നാള് മുതല്‍ കഴിഞ്ഞ 31 വര്‍ഷങ്ങളായി ഇരുരാജ്യങ്ങളുമായുള്ള ബന്ധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: