മതില്‍ഭാഗം ഗോവിന്ദന്‍കുളങ്ങര ദേശീയ പടയണി മഹോത്സവം

Saturday 28 January 2017 8:53 pm IST

തിരുവല്ല:മതില്‍ഭാഗം ഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ദേശീയ പടയണി മഹോത്സവം 30 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. വിവിധ കരകളിലെ പടയണി ഗുരുക്കന്‍മാരെ ഉള്‍പ്പെടുത്തി ദേശീയ പടയണി ഉത്സവം എന്ന പേരിലാണ് ഇത്തവണ ആഘോഷമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 30ന് വൈകീട്ട് ഏഴിന് ശ്രീവല്ലഭക്ഷേത്രത്തില്‍നിന്ന് ചൂട്ടിലേക്ക് അഗ്‌നി പകര്‍ന്ന് ഗോവിന്ദന്‍കുളങ്ങരയിലെ കളത്തിലെത്തിക്കും. ക്ഷേത്രവിളക്കിലേക്ക് മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി ദീപം പകരും. പടയണി കളത്തിലെ ചൂട്ടില്‍ പ്രസന്നകുമാര്‍ തത്ത്വമസി തീ തെളിക്കും. തുടര്‍ന്ന് ചൂട്ടുപടയണി.ഒന്നിന് എഴുതി തുള്ളല്‍ തുടങ്ങും. വൈകീട്ട് 6.30ന് മുതിര്‍ന്ന ആശാന്‍മാരെ ആദരിക്കുന്ന സമ്മേളനം കുടുംബക്കോടതി ജഡ്ജി കെ.ധര്‍മജന്‍ ഉദ്ഘാടനം ചെയ്യും. നാടന്‍കലാ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ പുരസ്‌കാരം നല്‍കും. െഫബ്രുവരി രണ്ടിന് രാത്രി എട്ടിന് ഇടപ്പടയണി, മൂന്നിന് വലിയ ഇടപ്പടയണി. നാലിന് രാത്രി മംഗളഭൈരവിയോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.