ന്യൂദല്‍ഹി: റിപ്പബ്ലിക് പരേഡില്‍ മികച്ച രീതിയില്‍ മാര്‍ച്ച് ചെയ്ത ട്രൂപ്പിനുള്ള അവാര്‍ഡ് മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിന്. കേന്ദ്രപ്രതിരോധമന്ത്രാലയമാണ് മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംഘത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചത്. അര്‍ദ്ധസൈനിക വിഭാഗത്തില്‍ സിഐഎസ്എഫിനും അവാര്‍ഡ് ലഭിച്ചു.
നിശ്ചലദൃശ്യങ്ങളില്‍ അരുണാചല്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. ത്രിപുരയ്ക്ക് രണ്ടാംസ്ഥാനവും മഹാരാഷ്ട്രയും തമിഴ്നാടും മൂന്നാംസ്ഥാനവും നേടി. കേന്ദ്രമന്ത്രാലയങ്ങളുടെ നിശ്ചലദൃശ്യങ്ങളുടെ വിഭാഗത്തില്‍ സ്കില്‍ ഡവലപ്മെന്റ് മന്ത്രാലയത്തിന്റെ പ്ലോട്ട് വിജയിച്ചു. കുട്ടികളുടെ കലാപ്രകടനങ്ങളില്‍ ദല്‍ഹി പീതംപുരയിലെ കേന്ദ്രീയവിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: