മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ ഡോക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ച സംഘം നാളെ എത്തും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവു പ്രകാരമാണ് വകുപ്പുതല അന്വേഷണത്തിന് പ്രത്യേക സംഘമെത്തുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ശാരദ എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണചുമതല. രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കണം. ചൊവ്വാഴ്ചയാണ് ഓപ്പറേഷന് തീയേറ്ററില്‍ വെച്ച് ജനറല്‍ സര്‍ജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹബീബ് മുഹമ്മദ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഡോ. ഹബീബിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന്മാരുടെ സമരം രണ്ടാംദിവസവും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: