വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു

Saturday 28 January 2017 9:08 pm IST

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. വിരുപ്പാക്ക തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന് സമീപം ഇല്ലത്തു പറമ്പില്‍ താമസി്ക്കുന്ന അറയ്ക്കല്‍ വീട്ടില്‍ റഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഡസ്റ്റര്‍ കാറും, മഹീന്ദ്ര പിക്കപ്പ് വാനുമാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നല്ല ഉറക്കത്തിലായിരുന്നു വീട്ടുകാര്‍ വാഹനങ്ങളുടെ ചില്ലുകള്‍ പൊട്ടിതെറിക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ റഫീക്കിന്റെ കയ്യിന് സാരമായി പൊള്ളലേറ്റു. സ്ഥലത്തെത്തിയ വടക്കാഞ്ചേരിയില്‍ നിന്നുള്ള അഗ്‌നിശമന സേനയാണ് തീ അണച്ചത്. വടക്കാഞ്ചേരി പോലിസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ധരുംസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ പെട്രോള്‍ കുപ്പിയും തീപ്പെട്ടിയും കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.