മുംബൈ: ദേശീയ നീന്തല്‍ താരം ആത്മഹത്യ ചെയ്തു. കൊല്‍ക്കത്ത സ്വദേശിനി താനിക ധാരയെ (23) മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ റെയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു താനിക.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന 70-ാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങില്‍ താനിക വെള്ളി നേടി. തിരുവനന്തപുരം ദേശീയ ഗെയിംസില്‍ വെങ്കലവും നേടി. താനികയുടെ വീട്ടിലെത്തിയ സുഹൃത്താണ് മരണ വിവരം അറിഞ്ഞത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍പൊളിച്ച് വീടിനകത്ത് കടന്ന സുഹൃത്താണ് താനികയെ ജനലിന്റെ ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല. കൊല്‍ക്കത്തയില്‍ താമസിക്കുന്ന താനികയുടെ മാതാപിതാക്കളെ പോലീസ് വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: