അമ്പലപ്പുഴ: മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പീഡിത നിധി സമാഹരണം അമ്പലപ്പുഴയില്‍ ആര്‍എസ്പി സ്ഥാപക നേതാവ് ശ്രീകണ്ഠന് നായരുടെ ഭാര്യ കെ. മഹേശ്വരിയമ്മ ഉദ്ഘാടനം ചെയ്തു. രാവിലെ സമിതി സംസ്ഥാന രക്ഷാധികാരിയും ആര്എസ്എസ്ജില്ലാ സംഘചാലകുമായ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സഹായനിധി ഏറ്റുവാങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.കെ. കുഞ്ചുപിള്ളയുടെ മകളും അമ്പലപ്പുഴ എംഎല്‍എ ആയിരുന്ന കുമാരപിള്ളയുടെ സഹോദരിയുമാണ് മഹേശ്വരിയമ്മ. ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാസമിതിയംഗം ബിജു സാരംഗി, അമ്പലപ്പുഴ തെക്കു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജയ്, മണ്ഡല് കാര്യവാഹ് പ്രദീപ്, പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: