ആലപ്പുഴ: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കെ.ആര്. ഗൗരിയമ്മ ഉടന്‍ തന്നെ എന്‍ഡിഎയിലെത്തുമെന്ന് ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പനും സെക്രട്ടറി ബാലരാമപുരം സുരേന്ദ്രനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
എന്‍ഡിഎയില്‍ ചേരുന്നകാര്യം ഗൗരിയമ്മ തന്നെയാണ് തങ്ങളെ അറിയിച്ചതെന്ന് അവര്‍ പറഞ്ഞു. നേരത്തെ തന്നെ എന്‍ഡിഎയില്‍ ചേരുന്നതിന് ഗൗരിയമ്മയ്ക്ക് അര്‍ദ്ധ മനസ്സായിരുന്നു. ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതില്‍ ഗൗരിയമ്മ ദു:ഖിതയാണ്.
ജെഎസ്എസ് വിട്ടുപോയ മുഴുവന്‍ നേതാക്കളെയും മടക്കിയെത്തിച്ച് ജെഎസ്എസിനെയും എന്‍ഡിഎയേയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: