അമ്പലപ്പുഴ: ആശുപത്രി വാര്‍ഡിലെ കുടിവെള്ളത്തില്‍ പുഴുക്കള്‍. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ വാര്‍ഡിലാണ് കുടിവെള്ളത്തില്‍ പുഴുക്കളെ കണ്ടത്. രോഗികളും കൂട്ടിരിപ്പുകാരും കുടിക്കാനും കുളിക്കാനും വേണ്ടി ഉപയോഗിക്കുന്ന വെള്ളമാണിത്. ആശുപത്രിയില്‍ ശുദ്ധീകരിച്ചാണ് വെള്ളം എത്തിക്കുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു. കുടിവെള്ളത്തിലൂടെ സാംക്രമിക രോഗങ്ങള്‍ പകരുമെന്ന് ബോധവത്കരണം നടത്തുന്ന ആരോഗ്യ വകുപ്പു ജീവനക്കാര്‍ തന്നെയാണ് മലിനജലം എത്തിച്ചതിനു പിന്നിലെന്നും രോഗികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: