ചേര്‍ത്തല: കള്ളകേസില്‍ കുടുക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയില്‍ മുന്‍ ട്രാഫിക് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശം. പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ചേര്‍ത്തല ട്രാഫിക് എസ്ഐയായിരുന്ന ശിവപ്രസാദിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അതോറിറ്റി ഉത്തരവായത്.
ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്ത് കംഫര്‍ട്ട് സ്റ്റേഷന് നടത്തിയിരുന്ന കുളത്രക്കാട്ട് ടി.എസ് ബേബിയുടെ പരാതിയിലാണ് ജസ്റ്റിസ് കെ. നാരായണകുറുപ്പിന്റെ വിധി. കുറ്റക്കാരനായ ഉദ്യോഗസ്ഥന് എതിരെ ഒരുമാസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുവാനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: