കോട്ടയം: താലൂക്ക് എന്‍എസ്എസ് യൂണിയന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍, സ്കോളര്‍ഷിപ്പുകള്‍, എന്‍ഡോവ്മെന്റുകള്‍, പ്രതിഭകള്‍ക്കുള്ള പുരസ്കാരം, എന്‍എസ്എസ് വിദ്യാഭ്യാസ ധനസഹായം എന്നിവ വിതരണം ചെയ്യുന്നതിന് കെപിഎസ് മേനോന് ഹാളില്‍ കൂടിയ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. രേണുക വിശ്വനാഥന് ദീപം തെളിയിച്ചു. എന്‍എസ്എസ് പ്രസിഡന്റും അഭിഭാഷകനുമായിരുന്ന അഡ്വ.എന്‍.ഗോവിന്ദമേനോന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ജന്മശതാബ്ദി സ്മാരക പുരസ്കാരം ചലച്ചിത്ര സംവിധായകന് ജയരാജിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിച്ചു. സുരേഷ് കുറുപ്പ് എംഎല്‍എ പ്രതിഭകളെ ആദരിച്ചു. സ്കോളര്‍ഷിപ്പുകള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രനും, കരയോഗ അവാര്‍ഡുകള്‍ യൂണിയന് വൈസ് പ്രസിഡന്റ് പി.മധുവും, എന്‍എസ്എസ് വിദ്യാഭ്യാസ ധനസഹായം യൂണിയന് പ്രസിഡന്റ് വത്സ.ആര്.നായരും വിതരണം ചെയ്തു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റൂറല്‍ മാര്‍ട്ടിന്റെ ലോഗോ പ്രകാശനം എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി വി.വി.ശശിധരന് നായര്‍ നിര്‍വ്വഹിച്ചു. അഡ്വ.എം.പി.ഗോവിന്ദന് നായര്‍, അഡ്വ.കെ.അനവില്കുമാര്, പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍, എസ്.ലൈല, എസ്.ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: