ലക്നൗ: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. അഴിമതിരഹിത സദ് ഭരണമാണ് മുഖ്യ വാഗ്ദാനം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 72 സീറ്റ് നല്കി.
കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതി സംസ്ഥാനത്തിനായി പ്രഖ്യാപിച്ചു. ഒരു ലക്ഷം കോടി നല്കി. എന്നാല്‍, ഇവിടെ അധികാരത്തിലില്ലാത്തതിനാല്‍ അതൊന്നും നടപ്പാക്കാനായില്ല. ‘ബിമാരു’ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അവസരം ലഭിച്ചതോടെ ഉത്തര്‍പ്രദേശൊഴികെ മുന്‍നിരയിലേക്കു കുതിച്ചു. യുപിയേയും ആ വഴിയില്‍ നയിക്കും, ഷാ പറഞ്ഞു.
ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെയാണ് ‘ബിമാരു’ സംസ്ഥാനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: