പോലീസ് മെഡല്‍: കേരളം പുറത്തായതിന് പിന്നില്‍ ആഭ്യന്തര വകുപ്പ് - കെ. സുരേന്ദ്രന്‍

Saturday 28 January 2017 10:49 pm IST

ബാലുശ്ശേരി: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പട്ടികയില്‍ നിന്ന് കേരളം പുറത്തായതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരി മഞ്ഞപ്പാലത്ത് ബിജെപി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ആദ്യ സംഭവമാണിത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞതിന്റെ ഭാഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം പലതും കേരളത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ നരേന്ദ്രമോദിയെ കുറ്റം പറഞ്ഞു നടക്കുകയാണ് ഇടത് നേതാക്കള്‍. കേരളത്തിന് കേന്ദ്രം നല്‍കിയ അരി പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിയാതെയാണ് കൂടുതല്‍ അരി ആവശ്യപ്പെട്ട് പിണറായി ഡല്‍ഹിയിലെത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ യു.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി. രാമദാസ് സംസാരിച്ചു. കെ.കെ. ഷൈജു സ്വാഗതവും, ഹരീഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.