വടകര: സിപിഎം അക്രമം അഴിച്ചുവിട്ട സ്ഥലങ്ങള്‍ ബിജെപി നേതൃസംഘം സന്ദര്‍ശിച്ചു. ഇരിങ്ങണ്ണൂര്‍, കോട്ടക്കടവ് എന്നിവിടങ്ങളില്‍ സിപിഎം അക്രമിസംഘം തകര്‍ത്ത ഓഫീസുകള്‍ നേതൃ സംഘം സന്ദര്‍ശിച്ചു. ഇരിങ്ങണ്ണുര്‍ ടൗണില്‍ ഇന്നലെ നടന്ന പ്രതിഷേധയോഗഎം ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എം.പി. രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.ടി.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ: രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടൗണില്‍ നടന്ന പ്രകടനത്തില്‍ മത്തത്ത് ചന്ദ്രന്, കെ.ടി.കെ ചന്ദ്രന്, മധു പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. സിപിഎം അക്രമിസംഘം പ്രകടനമായി വന്ന് തകര്‍ത്ത ബിജെപി കോട്ടപ്പളളി ടൗണ്‍ കമ്മിറ്റി ഓഫീസും നേതാക്കള്‍ സന്ദര്‍ശിച്ചു. ഓഫീസു ഫര്‍ണിച്ചറുകള്‍, ടിവി, ഫാന്‍ എന്നിവ അക്രമികള്‍ തകര്‍ത്തു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കോട്ടപ്പള്ളിയില്‍ ഉണ്ടായിരിക്കുന്നത്. ടി പി ജയചന്ദന്‍, പി ജി ജേ ന്ദ്രന്‍ ,കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി.പി മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.പ്രവര്‍ത്തകരെ അക്രമിക്കുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്ത സി പി എം അക്രമിസംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ടി.പി ജയചന്ദ്രന് ആവിശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: