ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന്റെ വീടിന് നേരെ അക്രമം

Saturday 28 January 2017 11:00 pm IST

വടകര: ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന്റെ വീടിന് നേരെ അക്രമം. ആര്‍എസ്എസ് തോടന്നൂര്‍ മണ്ഡല്‍ കാര്യവാഹ് അമ്പലമുക്കിലെ അയിരോണ്ടതില്‍ സുജിതിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുകള്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയും ഒരു മാസം മാത്രം പ്രായമായ കുഞ്ഞും പരിക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 18എ-6446 നമ്പര്‍ ലോറിയും അക്രമികള്‍ തകര്‍ത്തു. ബൈക്കിലെത്തിയ സംഘം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. നിലവില്‍ സംഘര്‍ഷമൊന്നുമില്ലാത്ത പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്ന് ആര്‍എസ്എസ് വടകര താലൂക്ക് കാര്യകാരി പത്രക്കുറിപ്പില്‍ അറിയിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു. എം.കെ. രജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.പി. ദിലീപന്‍, ജയചന്ദ്രന്‍ ജയപുരം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.