മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Saturday 28 January 2017 11:25 pm IST

കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന നാല് ദളിത്ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് മാസങ്ങളായി ഭക്ഷണം നിഷേധിക്കുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കോളേജ് വിദ്യാഭ്യാസ സെക്രട്ടറിയും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലും ഹോസ്റ്റല്‍ വാര്‍ഡനും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. ദളിത്ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നിഷേധിക്കുന്നത് അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ടാണെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിവാസി ദളിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാരും സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുമ്പോള്‍ മഹാരാജാസ് സംഭവം സത്യമാണെങ്കില്‍ ഞെട്ടിക്കുന്നതാണെന്ന് പി.മോഹനദാസ് ചൂണ്ടികാണിച്ചു .ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. പാലക്കാട്ട് ജില്ലയില്‍ നിന്നുള്ള ആദിവാസി വിദ്യാര്‍ത്ഥികളാണ് ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.