തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് സംസ്ഥാന -ജില്ലാ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്‍സള്‍ട്ടന്റ്സ് , മിഷന് മാനേജര്‍മാര്‍ എന്നീ തസ്തികകളിലായി 150 ലധികം ഒഴിവുകളിലേക്കും ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കിയ മള്‍ട്ടി ടാസ്ക് പേര്‍സണല്‍ തസ്തികയിലേക്ക് 94 ഒഴിവുകളും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ആകെ മുന്നൂറോളം ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുളളത്.
വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷകള്‍ പി.ബി നമ്പര്‍ 436, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 13.02.2017.
പ്രതികരിക്കാൻ ഇവിടെ എഴുതുക: