തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരായി പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായര്‍ നടത്തുന്ന പ്രതിഷേധാത്മകപരമായ നിലപാടുകള്‍ക്കെതിരായും ഭാരത് ധര്‍മ്മജനസേന തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലന്റെ നേതൃത്വത്തില്‍ ബിഡിജെഎസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. പേരൂര്‍ക്കട ജംഗ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് ലോ അക്കാദമിക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സമരപന്തലുകള്‍ സന്ദര്‍ശിച്ച് പിന്തുണയും ഐക്യദാര്‍ഡ്യവും അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ നല്കി 48 മണിക്കൂര്‍ ഉപവാസം നടത്തുന്ന ബിജെപി ദേശീയ നേതാവ് വി. മുരളീധരനെ സമരപന്തലിലെത്തി ഷാള്‍ അണിയിച്ച് ബിഡിജെഎസ് നേതാക്കള്‍ അഭിവാദ്യം രേഖപ്പെടുത്തി. മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി സുധീന്ദ്രന്‍, ജില്ലാ ഭാരവാഹികളായ ടി.എന്‍. സുരേഷ്, അഡ്വ. വിജയശങ്കര്‍, മലയിന്‍കീഴ് രാജേഷ്, നിഖില്‍ കല്ലറ, മണ്ഡലം ഭാരവാഹികളായ വെട്ടുകാട് അശോകന്, സി.ആര്. സുദര്ശനന്, തോട്ടം വിശ്വനാഥന്, ജമന്തീശ്വരദേവ്, സുധീശന്‍, ജയമോഹന്ലാല്, ബൈജു, തോന്നയ്ക്കല്‍, പ്രവീണ്‍കുമാര്‍, തൊഴുവന്‍കോട് ബിനു, ബൈജു ആര്, കുന്നുകുഴി സുധീഷ്, അഭിലാഷ്നാഥ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: