വിഴിഞ്ഞം: കല്ലിയൂര്‍ പഞ്ചായത്തിലെ പെരിങ്ങമ്മലയില്‍ നടന്ന ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കണ്ണൂരിലെ വ്യാജ ബോംബ് ആക്രമണത്തിന്റെ പേരില്‍ നടന്ന പ്രകടനങ്ങളുടെ മറവില്‍ ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും പാര്‍ട്ടി ഓഫീസുകളും ഫഌക്സുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പുന്നമൂട് മുതല്‍ പെരിങ്ങമ്മല വരെ പ്രതിഷേധ പ്രകടനവും നടത്തി. വ്യാജ പ്രചരണങ്ങള്‍ നടത്തി വ്യാപകമായി സംഘര്‍ഷത്തിന് സി പി എം തയ്യാറെടുക്കുന്നതായി ബിജെപി കോവളം മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി രാധാകൃഷ്ണന് ആരോപിച്ചു. ആക്രമണത്തില്‍ നിന്ന് സിപിഎം പിന്മാറിയില്ലെങ്കില് കനത്ത വില നല്‍കേണ്ടി വരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കട്ടച്ചല്‍കുഴി രാധാകൃഷ്ണന്,പി പത്മകുമാര്‍, ശ്രീകണ്ഠന്, സന്ദീപ്, വിശാഖ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: