കിഴങ്ങുവര്‍ഗ്ഗ വിളകളെ സംയോജിത കൃഷി വ്യവസ്ഥിതിയുടെ ഭാഗമാക്കണം: കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗത്

Saturday 28 January 2017 11:37 pm IST

ശ്രീകാര്യം: കിഴങ്ങ് വിളകളെ സംയോജിത കൃഷി വ്യവസ്ഥിതിയുടെ ഭാഗമാക്കണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന എന്റെ ഗ്രാമം, എന്റെ അഭിമാനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കിഴങ്ങു വര്‍ഗ്ഗവിളകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് മാത്രമല്ല മറിച്ച് ജനങ്ങളുടെ പലവിധമായ ആവശ്യങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയരുടെ ആഹാരത്തില്‍ 34 ശതമാനം കിഴങ്ങു വര്‍ഗ്ഗങ്ങളാണ്. അവ പരമ്പരാഗത രീതിയില്‍ നിന്നും നഗരങ്ങളിലെ പോഷക പ്രാധാന്യമുള്ള ഭക്ഷണമായി മാറി. ഇത് കിഴങ്ങു വര്‍ഗ്ഗ കൃഷിക്കാരുടെ ആദായം കൂട്ടും. മന്ത്രി പറഞ്ഞു. എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയില്‍ വിവിധ മാതൃകാ കൃഷിത്തോട്ടങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കിഴങ്ങു വര്‍ഗ്ഗങ്ങളുടെ വിത്തുകള്‍ മന്ത്രി വിതരണം ചെയ്തു. സ്ഥാപനത്തിലെ പരീക്ഷണ ശാലകളും പരീക്ഷണ പുരിയിടങ്ങളും മന്ത്രി സന്ദര്‍ശിക്കുകയും ഗവേഷണ ഫലങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കുകയും ചെയ്തു. ഗവേഷണകേന്ദ്രത്തിലെ പൈസ രഹിത ട്രാന്‍സാക്ഷനും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറക്ടര്‍ ജെയിംസ് ജോര്‍ജ്, ഡോ. എം.എന്‍. ഷീല എന്നിവര്‍ സംസാരിച്ചു. സ്ഥാപനത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികള്‍, പാസ്ത മുതലായ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും അദ്ദേഹം കണ്ടു. ചടങ്ങില്‍ ജില്ലയിലെ വിവിധ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിത്തുകള്‍ മന്ത്രി വിതരണം ചെയ്തു. പരീക്ഷണ ശാലകളും പരീക്ഷണ പുരയിടങ്ങളും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.