കണ്ണൂര്‍: പോണ്‍സി സ്കീം, പിരമിഡ് സ്കീം, മള്‍ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് തുടങ്ങിയ സാമ്പത്തിക കുറ്റങ്ങള്‍ അനാവരണം ചെയ്യുന്ന ഡിവൈഎസ്പി പി.പി.സദാനന്ദന് രചിച്ച കോര്‍പ്പറേറ്റ് ഡിസപ്ഷന്സ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി ഒന്നിന് പൊലീസ് എആര്‍ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വകുപ്പ് തലവന്‍ പ്രൊഫ.ഗംഗാധരന് പുസ്തകം ഏറ്റുവാങ്ങും. സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ.ടി.പി.കുഞ്ഞിക്കണ്ണന് പുസ്തക പരിചയം നടത്തും. അന്താരാഷ്ട്ര പുസ്തക പ്രസാധകരായ കോണ്‍സെപ്റ്റ് പബ്ലിക്കേഷന്‍സ് ഡല്‍ഹിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകപ്രകാശനത്തോടൊപ്പം കേരള പൊലീസിന്റെ സ്ത്രീ സുരക്ഷാ സംരഭമായ പിങ്ക് പട്രോളിംഗിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പൊലീസിന്റെ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ ആതുരമിത്രത്തിന്റെ ധനസഹായവിതണവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: