വൃക്കകള്‍ തകരാറിലായ യുവാവ് കനിവ് തേടുന്നു

Sunday 29 January 2017 12:28 am IST

മട്ടന്നൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവ് കാരുണ്യമതികളുടെ കനിവ് തേടുന്നു.ഉളിയില്‍ പടിക്കച്ചാല്‍ വഞ്ഞേരിവീട്ടിലെ എം.ബാബു(32)വാണ് ചികിത്സാ സഹായം തേടുന്നത്.വൃക്കകള്‍ തകരാറിലായി ആഴ്ചയില്‍ മൂന്ന് ഡയാലിസിസിന് വിധേയമാകുകയാണ് ഈ യുവാവിപ്പോള്‍. ആറ് വര്‍ഷം മുമ്പാണ് ബാബുവിന്റെ വൃക്കകള്‍ തകരാറാലാവുന്നത്.രക്തസമ്മര്‍്ദദവും കൊളസ്‌ട്രോളും കൂടുതലായി തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ വൃക്കകള്‍ തകരാറിലാണെന്ന് മനസിലാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജാസ്പത്രികളില്‍ ചികിത്സ നടത്തി. ഒരു ശസ്ത്രക്രിയ ചെയ്താല്‍ ബാബുവിനെ പഴയ സ്ഥിതിയിലാക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ 15 ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. അമ്മയും ഒരു സഹോദരിയുമാണ് ബാബുവിനുള്ളത്. അമ്മ കൂലിപണിയെടുത്ത് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഡയാലിസിസിനും മറ്റുമായി മാസം 15000 രൂപയോളം ബാബുവിന് ചികിത്സയ്ക്കായി വേണം. മുമ്പ് നാട്ടുകാര്‍ കമ്മറ്റി രൂപവത്ക്കരിച്ച് ബാബുവിന് ചികിത്സാസഹായം നല്‍കിയിരുന്നു. ഇന്ന് നിത്യച്ചെലവിന് പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ് ഈ യുവാവ്. കാരുണ്യമതികള്‍ കനിഞ്ഞാല്‍ തന്റെ അസുഖം പൂര്‍ണ്ണമായും ഭേദമാക്കാനാകുമെന്ന് ഈ യുവാവ് വിശ്വക്കുന്നു. സുമനസുകള്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചാവശ്ശേരി ശാഖയിലെ അ.ഇ.ചീ40468100009802 (കഋടഇ ഗഘഏആ 0040468)എന്ന അക്കൗണ്ടില്‍ സഹായമെത്തിക്കാം.ഫോണ്‍-9526679785

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.