ആയുര്‍വ്വേദ കോളേജില്‍ അധ്യാപക നിയമനം

Sunday 29 January 2017 12:29 am IST

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്തുള്ള ആയുര്‍വ്വേദ കോളേജില്‍ സ്വസ്ഥവൃത്ത, കായചികിത്സ വകുപ്പുകളില്‍ ഒഴിവുള്ള ഒരോ അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 8 ന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. സ്വസ്ഥവൃത്ത, കായചികിത്സ വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും. ഫോണ്‍ 0497 2800167.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.