കണ്ണൂര്‍: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും. ജില്ലാ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ പി.കെ. ശ്രീമതി എംപി അധ്യക്ഷത വഹിക്കും. മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ഡോ.സി.കെ.ജഗദീശന് പള്‍സ് പോളിയോ സന്ദേശം നല്‍കും. ജില്ലാ ആര് സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. നാരായണ നായ്ക്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. ജയബാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: