കണ്ണൂര്‍: ജനുവരി 30 മുതല്‍ ഫിബ്രവരി 13 വരെ നടക്കുന്ന ദേശീയ കുഷ്ഠരോഗവിരുദ്ധ പക്ഷാചരണത്തിന്റെ ഭാഗമായി സ്പര്‍ശ് എന്ന പേരില്‍ 30 ന് കുഷ്ഠരോഗ ബോധവത്കരണ പരിപാടിക്ക് തുടക്കമാവും. രാജ്യവ്യാപകമായി നടക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി ജയബാലന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.നാരായണ നായ്ക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി ലതീഷ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജന് തുടങ്ങിയവര്‍ സംസാരിക്കും.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 30 ന് രാവിലെ അസംബ്ലിയില്‍ കുഷ്ഠരോഗവിരുദ്ധ പ്രതിജ്ഞ ചൊല്ലും. സ്ഥാപന മേധാവി കുഷ്ഠരോഗത്തെ കുറിച്ച് ഒരു ലഘുവിവരണം നല്‍കും. കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന കേന്ദ്ര കുഷ്ഠരോഗവിഭാഗം വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.കുഷ്ഠരോഗവിരുദ്ധ പക്ഷാചരണ വേളയില്‍ നടക്കുന്ന ഗ്രാമ/വാര്‍ഡ് സഭകളില്‍ കുഷ്ഠരോഗത്തെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കാനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: