പയ്യന്നൂര്‍: വെള്ളോറ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര കളിയാട്ടം ഫിബ്രവരി ഒന്നു മുതല്‍ നാലുവരെ നടക്കും. ബുധനാഴ്ച നാലുമണിക്ക് മുത്തപ്പന് ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയും രാത്രി കുളിച്ചാന്മാല്, കരുവന് തോട് ഭഗവതി, പുള്ളൂര് കാളി, വല്ലാര്‍ കുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളും ഉണ്ടാകും. രണ്ടിന് രാത്രി ഏഴിന് ഭജന്‍സന്ധ്യ, പുള്ളൂര് കണ്ണന്, പുള്ളൂര് കാളി, രക്തചാമുണ്ഡി, തായപരദേവത, കുണ്ടോര്ചമുണ്ഡി, എന്നീ തെയ്യങ്ങള്‍ എന്നിവയുണ്ടാകും
മൂന്നിന് രാത്രി ഏഴിന് സന്ധ്യാവേല, തുടര്‍ന്ന് തെയ്യങ്ങള്‍, എട്ടു മണിക്ക് കലാ സന്ധ്യ ,നാലിന്ന് പുലര്‍ച്ചെ കനലാട്ടം, അഞ്ചു മണിക്ക് കണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ പത്തു മണിക്ക് ഗുളികന് പുറപ്പാട് തുടര്‍ന്ന് അന്നദാനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: