കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണം നല്‍കി

Sunday 29 January 2017 12:34 pm IST

കല്‍പ്പറ്റ: വേദനിക്കുന്നവര്‍ക്ക് താങ്ങായ് കൂടെയുണ്ട് ഞങ്ങള്‍ എന്ന സന്ദേശമുയര്‍ത്തി എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വനവാരത്തിന്റെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണം ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നല്‍കി. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി പി ആലി,എ പി ഹമീദ്, ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി, നസീര്‍ കോട്ടത്തറ, ഡോ. ഫൈസല്‍ ആര്‍ എം ഒ, പി ആര്‍ ഒ ഷിജോ,ഡോ. ജാസിം, ഡോ.ഷരീഫ്, അബ്ദുസ്സലാം സഖാഫി, ബഷീര്‍ മാണ്ടാട് എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ ഇരുപത്തിയഞ്ച് സര്‍ക്കിളുകള്‍ കേന്ദീകരിച്ച് സാന്ത്വന സര്‍വേ ടീം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ നിര്‍ധനരായ രോഗികള്‍ക്കും കുടുംബത്തിനുമുള്ള മെഡിക്കല്‍ കാര്‍ഡ്, മെഡിക്കല്‍ ഉപകരണം, ഭക്ഷണ കിറ്റുകള്‍, വിദ്യാഭ്യാസ സഹായം തുടങ്ങിയവ സാന്ത്വന വാരത്തിന്റെ ഭാഗമായി വിതരണം നടത്തി. വയനാട്ടില്‍ നിലവില്‍ ജില്ല ആശുപത്രിയടക്കം നാല് ഗവ.ആശുപത്രികളില്‍ വളണ്ടിയര്‍ സേവനം എസ് വൈ എസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.