കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

Sunday 29 January 2017 9:09 pm IST

കല്‍പ്പറ്റ: കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്ന പദ്ധതി മനുഷ്യഹൃദയങ്ങളില്‍ കൊളുത്തിയത് മാനവികതയുടെ വിളക്കുകളാണെന്ന് വയനാട് സംയുക്ത മഹല്ല് ജുമാ അത്ത് ജനറല്‍ സെക്രട്ടറി പട്ടാമ്പി കാദര്‍. ഗവ. ആശുപത്രിയിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണത്തോടനുബന്ധിച്ച്  ബത്തേരി പാണക്കാട് പൂക്കോയ തങ്ങള്‍ സൗധത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. എന്‍.സി. ഹുസൈന്‍ ഹാജി, എ.കെ. റഹീം, ടിജി ചെറുതോട്ടില്‍, സി.കെ. വിജയന്‍, കക്കോടന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പഴൂര്‍ സെന്റ് തോമസ് ഭവനില്‍ സംഘടിപ്പിച്ച പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. സലീം കട്ടയാട് അധ്യക്ഷത വഹിച്ചു. ബത്തേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററില്‍ ഡോ. ഇ.പി. മോഹന്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. ജോര്‍ജ് അധ്യക്ഷത വഹിച്ചു. തൊടുവട്ടി തപോവനാശ്രമത്തില്‍ ബത്തേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.എന്‍. സുരേന്ദ്രനും ആനപ്പാറ മെഴ്‌സി ഹോമില്‍ സര്‍വസേവ മണ്ഡലം പ്രസിഡന്റ് പി. വേണുഗോപാലും ഉദ്ഘാടനം ചെയ്തു. നടവയലില്‍ സംഘടിപ്പിച്ച പരിപാടി ഡോ. വി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. കേണിച്ചിറ മെരിയ സദനില്‍ വാര്‍ഡ് മെമ്പര്‍ ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി മാര്‍ ഏലിയാസ് ഭവനില്‍ ഫാ. വര്‍ഗീസ് കാട്ടുചിറ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയന്‍ കുടിലിലും കാപ്പിസെറ്റില്‍ പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശും ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി കൃപാലയ സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി മരക്കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണനും പാതിരി സ്‌നേഹസദനത്തില്‍ വാര്‍ഡ് മെമ്പര്‍ പി.വി. സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.