വിദ്യാഭ്യാസമന്ത്രിയുടെ വസതിയ്ക്കു മുമ്പില്‍ എബിവിപി ഉപവാസം

Sunday 29 January 2017 8:59 pm IST

തൃശൂര്‍: തിരുവനന്തപുരം ലോ അക്കാദമി മാനേജ്‌മെന്റെ് വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വികരിക്കുന്ന കോളേജ് പ്രിന്‍സിപ്പിളിനെ പുറത്തക്കണമെന്നും ലോ അക്കാദമി സര്‍ക്കാര്‍ എറ്റെുടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യസമന്ത്രി സി രവീന്ദ്രനാഥിന്റെ തൃശൂരിലെ വസതിയ്ക്ക് മുന്നില്‍ എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സറ്റിനി ജോണ്‍ 48 മണിക്കുര്‍ ഉപവാസ സമരം തുടങ്ങി. എ ബി വി പി ദേശിയ സമിതി അംഗം എ പ്രസാദ് ഉല്‍ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് സമ്പൂര്‍ണ്ണ, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, വി രാവുണ്ണി, പൂര്‍ണ്ണിമ സുരേഷ്, രഘുനാഥ് സി മേനോന്‍, ഷാജന്‍ ദേവസ്വംപറമ്പില്‍, സുരേഷ് പുങ്കുന്നം, രമ്യ എം, ലക്ഷ്മിപ്രിയ, അഭിലാഷ് ചന്ദ്രന്‍, വി ആര്‍ അജിത്ത്, അനുമോദ് പി ബി, രതീഷ് ചിയ്യാരത്ത്, മനോജ് നെല്ലിക്കാട് പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.