കേബിള്‍ കഴിയില്‍ വീണ് ബൈക്ക്‌യാത്രികന് ഗുരുതര പരിക്ക്

Sunday 29 January 2017 9:00 pm IST

വടക്കേക്കാട് : ഒട്ടോയില്‍ ഇടിച്ച ബൈക്ക് റോഡരികിലെ കേബിള്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. നായരങ്ങാടി പെട്രോള്‍ പമ്പിനടുത്താണ് അപകടം ഉണ്ടായത്. പമ്പില്‍ നിന്ന് റോഡിലേക്ക് കയറുന്ന ഗുഡ്‌സ് ഓട്ടോ ഗുരുവായൂര്‍ ഭാഗത്ത് നിന്ന വന്നിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. എരമംഗലം സ്വദേശി കരുമത്തില്‍ വീട്ടില്‍ മൊയ്തുണ്ണിക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ മൊയ്തുണ്ണിയുടെ തുടയുടെ എല്ലിന് ക്ഷതം സംഭവിച്ചു. മൊയ്തുണ്ണിയു കുടെയുണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത് . ഒട്ടോയില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കേബില്‍ കുഴിയില്‍ വീണതിന് ശേഷമാണ് മൊയ്തുണ്ണിക്ക് പരിക്കേറ്റത്. ഒട്ടോ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് വാഹനവുമായ് കടന്നു കളഞ്ഞു. പരിക്ക് പറ്റിയ മൊയ്തുണ്ണിയെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനിക്കാര്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡരികില്‍ നിര്‍മ്മണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മൂന്നടിയോളം ആഴത്തിലാണ് കുഴികള്‍ എടുത്തിട്ടുള്ളത്. സുരക്ഷാ സംവിധാങ്ങള്‍ ഇല്ലാതെ റോഡരികില്‍ വലിയ കുഴികള്‍ തീര്‍ത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. നായരങ്ങാടി മുതല്‍ കച്ചേരിപടി വരെ കുഴികള്‍ എടുത്തിട്ടുണ്ട്. റോഡരികലെ കുഴികള്‍ കാല്‍നട യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.