തൃശൂര്‍: സംസ്ഥാനം ഭരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അസഹിഷ്ണുത വിദ്യാഭ്യാസമേഖലയില്‍ അസ്വസ്ഥതയും കലാപവും സൃഷ്ടിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍. എന്‍ടിയു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയപാപ്പരത്തം മൂലം പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജനങ്ങളെ കൂടെനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. പാര്‍ട്ടിക്ക് വഴങ്ങാത്തവരെ ഉന്മൂലനം ചെയ്യുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ അദ്ധ്യക്ഷന്‍ സി.മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് പ്രചാരക് അനീഷ്കുമാര്‍, ഫെറ്റോ ജില്ലാപ്രസിഡണ്ട് എം.എസ്.ഗോവിന്ദന്‍കുട്ടി, എന്‍ജിഒ സംഘ് ജില്ലാസെക്രട്ടറി എം.കെ.നരേന്ദ്രന്, എന്‍ടിയു സംസ്ഥാനസമിതി അംഗം കെ.കെ.ഗിരീഷ്കുമാര്‍, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ്, എബിവിപി ജില്ലാകണ്‍വീനര്‍ രമ്യ എം, എ.ആര്.പ്രവീണ്‍കുമാര്‍, ജി.സനീഷ്, സി.എസ്.ബൈജു, കെ.സ്മിത, സി.സദാനന്ദന്, എ.ആര്.രാജീവ്കുമാര്‍, സി.വി.രാജീവന്, കെ.എസ്.ജയചന്ദ്രന്, അനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: