ചാവക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
മണത്തല മടേ കടവിലാണ് ഏതാനും ദിവസമായി പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത.് ഭൂമിക്കടിയില്‍ നിന്നും ടാപ്പിലേക്കു വന്നിട്ടുള്ള പൈപ്പ് പൊട്ടിയാണ് ജലം ഒഴുകുന്നത്.
അര ഇഞ്ചിന്റെ ജോയന്റ് മാറ്റിയിട്ടാല്‍ തീരുന്ന പണിക്കാണ് ദിവസങ്ങളോളം ജലം പാഴാക്കി കളയുന്നത്. കുടിവെള്ളം കിട്ടാതെ പലസ്ഥലത്തും ജനം നെട്ടോട്ടം ഓടുകയാണ്. കടപ്പുറം പഞ്ചായത്തിലെ അഴിമുഖം വരെ ഇതിലൂടെയാണ് ജലവിതരണം നടത്തുന്നത്. കുടിവെള്ളത്തിനു ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന പ്രദേശങ്ങളായ തൊട്ടാപ്പ,് കടപ്പുറം, മുനക്കക്കടവ്, ഇരട്ടപ്പുഴ കോളനിപ്പടി, ഇവിടങ്ങളിലും ഈ ലെയിനിലൂടെയാണ് ജലം എത്തുന്നത്. രണ്ടു ദിവസങ്ങളായി മടേകടവില്‍ ജലം നഷ്ടപെടുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ജലം കുറവാണ് കിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: