കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Sunday 29 January 2017 9:36 pm IST

കരുവന്നൂര്‍ : നടവരമ്പ് ബസപകടം കഴിഞ്ഞ് ദിവസമൊന്ന് പിന്നിടുമ്പോഴേയ്ക്കും തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും ബസപകടം.അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കരുവന്നൂര്‍ കമ്പനി വളവിലാണ് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കാര്‍ യാത്രക്കാരായ അയ്യന്തോള്‍ സ്വദേശികളായ പ്രണവ്(18) നാരായണന്‍(56), ഊരകം സ്വദേശി ചന്ദ്രന്‍(58) എന്നിവരെ മാപ്രാണം ലാല്‍ പോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക് പോവുകയായിരുന്ന എം എസ് മേനോന്‍ ബസില്‍ തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഗണര്‍ കാര്‍ നിയന്ത്രണം നഷ്ടപെട്ട് ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.