കോതായിക്കുന്നില്‍ പുല്‍മേട് കത്തി നശിച്ചു

Sunday 29 January 2017 9:37 pm IST

തൊടുപുഴ: നഗരത്തില്‍ പുല്‍മേടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം കോതായിക്കുന്നിലാണ് പുല്ലുമേടിന് തീപിടിച്ചത്. 8 ഏക്കറോളം വരുന്ന ഭാഗമാണ് കത്തി നശിച്ചത്. കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് പിന്നിലായി വരുന്ന മലയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വാഹനം മുകളിലേക്ക് എത്തിക്കാന്‍ വഴിയില്ലാത്തത് തടസ്സമായി. നിരവധി വീടുകളുള്ള മേഖലയില്‍ ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം താഴെ നിര്‍ത്തിയിട്ട് മുകളിലേക്ക് വെ വള്ളം എത്തിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ശക്തി കുറഞ്ഞ് വന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തീ തല്ലിക്കെടുത്തുകയായിരുന്നു. സമീപത്തെ വീടുകളിലേക്ക് തീപടരാതിരുന്നത് വന്‍ദുരന്തം ഒഴുവാക്കി. പുല്ലും കാടും പിടിച്ച് കിടന്നിരുന്ന ഭൂമിയാണ് കത്തിനശിച്ചത്. തൊടുപുഴ ഫയര്‍സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ റ്റി പി കരുണാകരന്‍, ലീഡിങ് ഫയര്‍മാന്‍ റ്റി ഇ അലിയാര്‍, ജീവനക്കാരായ ബിജു പി തോമസ്, മനോജ് കുമാര്‍, പി ജി സജീവ്, സോണി എം എ, ജിജു ഫിലിപ്പ്, സണ്ണി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.