സ്ത്രീകള്‍ കേരളത്തില്‍ സുരക്ഷിതരല്ല: മഹിളാമോര്‍ച്ച

Sunday 29 January 2017 10:20 pm IST

മഹിളാമോര്‍ച്ചയുടെ സമ്പൂര്‍ണ്ണ സമിതിയോഗം ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മഹിളാമോര്‍ച്ചാ ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി. ഭാരതീയ മഹിളാമോര്‍ച്ചയുടെ സമ്പൂര്‍ണ്ണ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മാര്‍ക്‌സിസ്റ്റ് ഭരണത്തിന് കീഴില്‍ സ്ത്രീകളും കുട്ടികളും ഭയചകിതരായാണ് ജീവിക്കുന്നത്. പിന്നോക്കക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അരി ജനങ്ങളിലെത്തിക്കുന്നതിലും പരാജയപ്പെട്ടു. പിണറായി വിജയന്‍ ഭരണം തുടങ്ങിയ നാള്‍ മുതല്‍ ബിജെപിയുടെ മേലുള്ള അക്രമങ്ങള്‍ അധികരിക്കുകയാണ്. എന്നാല്‍ അക്രമത്തിലൂടെ ബിജെപിയെ തളച്ചിടാന്‍ കഴിയില്ലായെന്നും വരും നാളുകളില്‍ കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപിയാണ് എന്നതില്‍ തര്‍ക്കവുമില്ലെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയ സദാനന്ദന്‍, അഡ്വ. നിവേദിത, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. രാധാമണി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി. മഹേശ്വരി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.