ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Sunday 29 January 2017 10:27 pm IST

തിരൂര്‍: മലപ്പുറം തിരൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പുറത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കോമരത്ത് ഷജീഷി(32)നെയാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി സിപിഎമ്മുകാര്‍ വെട്ടിയത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഷജീഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പടിഞ്ഞാറേക്കരയിലാണ് സംഭവം. ഒരാഴ്ചക്കകം നാലാമത്തെ അക്രമണമാണ് പടിഞ്ഞാറേക്കരയില്‍ നടക്കുന്നത്. അക്രമിക്കപ്പെടുന്നവരുടെ ഫോണുകള്‍ സിപിഎമ്മുകാര്‍ തട്ടിയെടുക്കുന്നത് പതിവാണ്. ഡിവൈഎഫ്‌ഐ ഏരിയ ചുമതലയുള്ള ജാഫറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും മുഴുവന്‍ പ്രതികളെയും തനിക്കറിയാമെന്നും ഷജീഷ് പോലീസിനോട് പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിച്ച് തീരദേശ മേഖലയില്‍ വര്‍ഗ്ഗീയ കലാപത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. ഏതാനും ദിവസങ്ങളായി സിപിഎം ഇവിടെ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. പടിഞ്ഞാറേക്കരയിലെ ഹിന്ദുക്കളില്‍ കൂടുതലും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ 90 ശതമാനവും ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ ആണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.