പായിപ്പാട്: പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം ആരംഭിച്ചു. ഫെബ്രുവരി ഒന്നു വരെ നടക്കുന്ന സപ്താഹയഞ്ജത്തില് രാവിലെ 6 ന് ഗണപതി ഹോമം, 7ന് വിഷ്ണു സഹസ്രനാമം, 8ന് ശ്രീമദ് ഭാഗവതപാരായണം, 12ന് ഉച്ചപൂജ, 12.30ന് പ്രസാദം ഊട്ട,് വൈകിട്ട് 6.30ന് ദീപാരധന എന്നിവ നടക്കും. ഏഴാം ദിനം രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് വിഷ്ണു സഹസ്രനാമം, 8ന് ശ്രീമദ് ഭാഗവതപാരായണം, 10ന് സ്വധാമപ്രാപ്തി, 10.30ന് തിലഹവനം, 12.30ന് ഉച്ചപൂജ, 12.30ന് മഹാപ്രസാദം ഊട്ട,് വൈകിട്ട് 4ന് അവഭൃഥസ്നാനം ദീപക്കാഴ്ച മഹാദക്ഷിണ ഭദ്രദീപ സമര്‍പ്പണം എന്നിവ നടക്കും.
ഫെബ്രുവരി 4ന് രാവിലെ 5ന് ഗണപതിഹവനം, 7ന് പൊങ്കാലപൂജ നടക്കും. പൊങ്കല അടുപ്പിലേക്ക് അഗ്നി പകരുന്നതും ദീപം ഏറ്റുവാങ്ങി ആശീര്‍വദിക്കുന്നതും ക്ഷേത്രം മേല്‍ശാന്തി അരീക്കരഇല്ലം പ്രവീണ്‍ നമ്പൂതിരിയാണ്. 10ന് പൊങ്കാല സമര്‍പ്പണം, വൈകിട്ട് 6ന് ദീപാരധന, 7.30 ന് കളമെഴുത്തും പാട്ടും ദീപാരധന ദീപക്കാഴ്ച്ച എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: