മഞ്ഞ് വീഴ്ചയ്ക്ക് കാരണം ഷെല്ലിങ്ങും താപനവും: റാവത്ത്

Sunday 29 January 2017 10:48 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ നടത്തുന്ന വന്‍തോതിലുള്ള ഷെല്ലിങ്ങും ആഗോള താപനവുമാണ് കശ്മീരിലെ കാലാവസ്ഥാ വ്യതിയാനത്തിനും മഞ്ഞ് വീഴ്ചയ്ക്കും കാരണമെന്ന് കരസേനാ മോധാവി ബിപിന്‍ റാവത്ത് പറഞ്ഞു. ജമ്മു കശ്മീരില്‍ ഇപ്പോഴത്തെ രീതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്‌വരയില്‍ മഞ്ഞ് മലകള്‍ ഇടിഞ്ഞ് വീണ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സൈനികരുള്‍പ്പടെ 21 പേരാണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വലിയ ആയുധങ്ങള്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത് മൂലം വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടാകുന്നു. ഇത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മേജര്‍ അമിത് സാഗറിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം സോനാമാര്‍ഗില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.