41 അല്‍-ഖ്വയ്ദ ഭീകരരെ യുഎസ് കമാന്‍ഡോകള്‍ വധിച്ചു

Sunday 29 January 2017 10:52 pm IST

സന(യെമന്‍): അമേരിക്കന്‍ കമാന്‍ഡോകള്‍ യെമനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 41 അല്‍-ഖ്വയ്ദ ഭീകരരും 16 നാട്ടുകാരും കൊല്ലപ്പെട്ടു. യുഎസ് പ്രത്യേക ദൗത്യസംഘത്തിലെ സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തിരിച്ചടിയായിട്ടാണ് അമേരിക്കയുടെ നടപടി. അല്‍-ഖ്വയ്ദയുടെ ശക്തികേന്ദ്രമായ അല്‍-ബയാദ മേഖലയെയും തലവന്‍ അബ്ദുള്‍റാഫ് അല്‍-ദഹാബിയെയുമായിരുന്നു യുഎസ് ലക്ഷ്യമിട്ടത്. ഇയാളുടെ വീടിന് മുകളില്‍ ഡ്രോണ്‍ ബോംബിട്ടതിന് ശേഷമായിരുന്നു കമാന്‍ഡോ ഓപ്പറേഷന്‍. ഹെലികോപ്ടറുകളില്‍ നിന്ന് കമാന്‍ഡോകള്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറി എല്ലാവരെയും വെടിവച്ച് കൊല്ലുകയായിരുന്നു. അതേസമയം യുഎസ് സൈനികര്‍ക്ക് നേരെ ഒരു ഭീകരന്‍ വെടിയുതിര്‍ക്കുകയും ഹെലികോപ്ടറുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.