വിഴിഞ്ഞം: വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണകേന്ദ്രത്തിലെ (സിഎംഎഫ്ആര്‍ഐ ) ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ വളര്‍ച്ചയും പ്രജനനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന റി സര്‍ക്കുലേഷന്‍ അക്വാകല്‍ച്ചര്‍ സിസ്റ്റത്തിന്റെ (റാസ്) ഉദ്ഘാടനം കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി സുദര്ശന് ഭഗത്ത് നിര്‍വഹിച്ചു.മുപ്പതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന കൂറ്റന്‍ ടാങ്കില്‍ വെള്ളം നിറച്ച് കടല്‍ സമാനമായ അന്തരീക്ഷമൊരുക്കി പാരമീന്, ആവോലി തുടങ്ങിയ ഇനങ്ങളിലേതടക്കമുള്ള മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സംവിധാനമൊരുക്കുന്നതാണ് പദ്ധതി. ഈ ടാങ്കിലെ വെള്ളം സ്വയം ശുദ്ധീകരണ സംവിധാനമുള്ളതിനാല്‍ വെള്ളം അടിക്കടി മാറ്റേണ്ട ആവശ്യമില്ല എന്നതാണ് റാസ് സിസ്റ്റത്തിന്റെ പ്രത്യേകത. ചടങ്ങില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണന്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.അനില്‍ എന്നിവരും ബിജെപി നേതാക്കളായ ജെ.ആര്.പത്മകുമാര്‍, വെങ്ങാനൂര്‍ ഗോപന്, പ്രസന്നകുമാര്‍, ശ്രീകുമാര്‍, കോവളംപ്രവീണ് എന്നിവരും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: