ബിജെപി എഇ ഓഫീസ് ഉപരോധിച്ചു

Sunday 29 January 2017 11:34 pm IST

നെയ്യാറ്റിന്‍കര:അതിയനൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.ബിജെപി പ്രവര്‍ത്തകര്‍ എ ഇ ഓഫീസ് ഉപരോധിച്ചു.ദിവസങ്ങള്‍ കഴിഞ്ഞിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ അതിയനൂര്‍ പഞ്ചായത്ത് അധികൃതരോ വാട്ടര്‍അതോറിറ്റി അധികൃതരോ യാതൊരുതരത്തിലുള്ള നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി അതിയനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി കാഞ്ഞിരംകുളം എ.ഇയെ ഉപരോധിച്ചത്.ബിജെപി അതിയനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂതംകോട് സജികുമാര്‍,വൈസ് പ്രസിഡന്റ് ഷിജു,കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അരങ്ങല്‍ ഷിബു,യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ ഹരികൃഷ്ണന്‍,ഷാജി,സുധീര്‍,ജയപാലന്‍,ജിനു.എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.