തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തദ്ദേശ മന്ത്രി കെ.ടി. ജലീല്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തെ എംഎല്‍എമാര്‍, ഡെപ്യൂട്ടി മേയര്‍, ടൗണ്‍ പ്ലാനിംഗ് കമ്മറ്റി ചെയര്മാന് ചീഫ് ടൗണ്‍പ്ലാനര്‍, റീജിയണല്‍ ടൗണ്‍ പ്ലാനര്‍, തുടങ്ങി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതല്‍ നഗരസഭാ കൗണ്‍സില്‍ ലോഞ്ചിലാണ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
ലഭിച്ച അപേക്ഷകളിലുള്ള ന്യൂനതകള്‍ സംബന്ധിച്ചും ഫയല്‍ വൈകാനുണ്ടായ കാരണവും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ഫയല്‍ സഹിതം ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ അദാലത്തില്‍ ഹാജരാകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അദാലത്തില്‍ പരിഗണിക്കുന്നതിനായി പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ നഗരസഭയില്‍ ഇന്ന് രാവിലെ 10ന് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകരോ തൊട്ടടുത്ത ബന്ധുക്കളോ അദാലത്തില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: