വര്‍ക്കല: ബിജെപി പ്രവര്ത്തകന് വെട്ടൂര്‍ രാജേഷിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുക, സിപിഎം ഗുണ്ടകളെ സംരക്ഷിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക എന്നിവ ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പുത്തന്‍ചന്തയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മൈതാനം ജംഗ്ഷന് സമീപത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം വെള്ളാഞ്ചിറ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗംങ്ങളായ ആലംകോട് ദാനശീലന്, ഇലകമണ്‍ സതീശന്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വി.ദിലീപ് കുമാര്‍, വര്‍ക്കല മണ്ഡലം പ്രസിഡന്റ് കരുന്നിലകോട് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ മടവൂര്‍ സന്തോഷ്, ചാവര്‍കോട് ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: