പ്രതി പിടിയില്‍

Sunday 29 January 2017 11:38 pm IST

വിഴിഞ്ഞം: നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയിലായി. പുല്ലുവിള ചെമ്പകരാന്‍തുറ സന്തോഷ് ഭവനില്‍ കുട്ടിഫാദര്‍ എന്നു വിളിപ്പേരുള്ള സന്തോഷിനെ (19) നെയാണ് കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. മോഷണ കേസിനു പുറമെ കഞ്ചാവ്, കൂലിത്തല്ല് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൂവാര്‍ സിഐ എസ്.എം.റിയാസ് പറഞ്ഞു. പള്ളം സ്വദേശി ഗ്രേസിയുടെ വീട്ടില്‍ നിന്നും ആഭരണം മോഷ്ടിച്ച കേസിലും കഴിഞ്ഞ സെപ്തംബറില്‍ പുല്ലുവിള സ്വദേശി ഗ്രേഷ്യസിന്റെ വീടു കുത്തിത്തുറന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാള്‍. വിദേശത്തുള്ള ആള്‍ക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് സന്തോഷ് മോഷണം നടത്തിവന്നിരുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ നേരത്തേ പോലീസിന്റെ വലയിലായിരുന്നു. പുല്ലുവിളയ്ക്കു സമീപം എക്‌സൈസ് ഉേദ്യാഗസ്ഥരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പലതവണ ഇയാളെ കുടുക്കാന്‍ പോലീസ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി കാഞ്ഞിരംകുളം എസ്‌ഐ അനില്‍കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.