തിരുവനന്തപുരം : ലോകം മുഴുവന്‍ അക്രമത്തിന്റെയും അരാജകത്വത്തിന്റെയും അസഹിഷ്ണുതയുടെയും കാറ്റു വിതച്ച പ്രത്യയ ശാസ്ത്രമാണ് കമ്മ്യുണിസം എന്നും കേരളം പോലെ ചില ഇടങ്ങളില്‍ ഇന്നും അതിന്റെ സംഹാര താണ്ഡവം നടമാടുകയാണെന്നും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജനരല് സെക്രട്ടറി കെ.സി.സുധീര്‍ ബാബു. ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളന ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന് സമാപന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ജില്ലാ ഭാരവാഹികളായി വി.രാജശേഖരന് (പ്രസിഡന്റ്), പ്രൊഫ.എന്‍.പ്രസന്നകുമാര്‍, പി.എസ്.പ്രസന്നകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.രാജന്‍പിള്ള (സെക്രട്ടറി), വി.എസ്.സജിത്ത്,ഡോ.ജയദേവ് എസ്.കെ (ജോയിന്റ് സെക്രട്ടറിമാര്‍), പി.കണ്ണദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: