കോലഞ്ചേരി: ജില്ലയില്‍ എല്‍പിജി വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തി. ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്. റാംമോഹന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പല സിലിണ്ടറുകളിലും ഒരുകിലോമുതല്‍ ഒന്നരകിലോ വരെ അളവില്‍ കുറവുണ്ട്. സിലിണ്ടര്‍ വിതരണം നടത്തുമ്പോള്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് കൈവശം കരുതേണ്ട വെയ്റ്റിങ് ഇന്‍സ്ട്രുമെന്റ് പല വിതരണക്കാരുടെയും പക്കല്‍ ഇല്ല. പലരും തൂക്കം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നില്ലെന്നും കണ്ടെത്തി.
ചിലര്‍ കൂടിയവില ഈടാക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലായി ഇരുപത്തൊന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കമ്മീഷ്ണര്‍ ആര്. റാംമോഹന് അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: