കൊച്ചി: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം നിര്‍മിക്കണമെന്ന് പട്ടികജാതി/വര്‍ഗ്ഗ മോര്‍ച്ച ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മോര്‍ച്ച ജില്ലാ പ്രസിഡന്റ്സി.എം. മോഹനന്റെ നേതൃത്വത്തില്‍ കോളനിയാത്ര സംഘടിപ്പിക്കും.
ജില്ലാ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു യോഗം ഉദ്ഘാടനം ചെയ്തു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.എം. മോഹനന് അദ്ധ്യക്ഷത വഹിച്ചു. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. പുരുഷോത്തമന്, ട്രഷറര്‍, വിജയന് നായത്തോട്, സുശീല്‍ ചെറുപുള്ളി, എ.കെ.സജി, ബേബി നമ്പ്യേലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: