വിഴിഞ്ഞം: വെള്ളായണി കാര്‍ഷിക കോളേജ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പതിനാലാം ദിനത്തിലേക്ക് കടന്നു.കോളേജ് ഇന്‍സ്ട്രക്ഷണല്‍ ഫാമിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും സ്ത്രീ പുരുഷ തൊഴിലാളികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും അധികാരികള്‍ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ചാണ് സമരം.നിയമനം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിവുകളുടെ തെളിവുകള്‍ സഹിതം ഇരുപത്തി ആറോളം നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് രാപകല്‍ സമരം നടത്തുന്നത്.സമരസമിതിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് എസ്എന്‍ഡിപി, കെപിഎംഎസ്, വിഎസ്ഡിപി ,തുടങ്ങിയവരും ജനപ്രതിനിധികളും രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന് പ്രതിനിധികളും സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: