26 പവന്‍ കവര്‍ന്നു

Sunday 29 January 2017 11:53 pm IST

പൂവാര്‍ : പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന 26 പവന്റെ സ്വര്‍ണവും 11000 രൂപയും കവര്‍ന്നു. പൂവാര്‍ കല്ലുമുക്ക് പുഷ്പം വിലയിലാണ് മോഷണം നടന്നത്. ഈ മാസം 15 മുതല്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. താമസക്കാര്‍ എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വാതില്‍ കുത്തി തുറന്നാണ് മോഷ്ടാവ് വീടിന്റെ അകത്തു കടന്നത്.പ്രദേശത്ത് മോഷണം പതിവായിരിക്കുകയാണ്. പ്രദേശത്ത് നിന്നു മോഷണ കേസില്‍ പിടികൂടിയ സന്തോഷ് എന്ന പ്രതിയെ ചോദ്യം ചെയ്താല്‍ ഈ മോഷണത്തിനും തുമ്പ് കിട്ടും എന്നാണ് പോലീസ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.