കണ്ണൂര്‍: ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു അഴീക്കോട് വന്‍കുളത്തുവയല്‍ ഇഎസ്ഐ റോഡില്‍ താമസിക്കുന്ന പി.വി.ലക്ഷ്മിയമ്മ-ഗോവിന്ദന് നമ്പ്യാര്‍ ദമ്പതികളുടെ മകള്‍ ഉദയകുമാരിയാണ് ഉദാരമതികളുടെ സഹായം തേടുന്നത്. രണ്ടുവര്‍ഷമായി വൃക്കരോഗത്തിന് ചികിത്സ തേടുന്ന ഇവരുടെ ഇരുവൃക്കകളും പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്. ജീവന് നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കല്‍ മാത്രമേ പോംവഴിയുള്ളൂ. ഇതിനായി 25 ലക്ഷത്തോളം രൂപയാണ് ചിലവ് വേണ്ടിവരിക. ഈ സാമ്പത്തിക ബാധ്യത കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്. ഒമ്പതാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളുമുണ്ട് ഇവര്‍ക്ക്. ജീവിത ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ തന്നെ പ്രയാസപ്പെടുന്ന കുടുംബമാണ് ഉദയകുമാരിയുടേത്. ഉദയകുമാരിയെ സഹായിക്കുന്നതിന് വിപുലമായ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കാനറാ ബാങ്കിന്റെ അഴീക്കോട് സൗത്ത് ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 6301101000471 (ഐഎഫ്എസ്സി കോഡ് സിഎന്‍ആര്‍ബി 0006301). അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖ അക്കൗണ്ട് നമ്പര്‍ 1173.
പ്രതികരിക്കാൻ ഇവിടെ എഴുതുക: